
മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കരിയറിലാദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ വാഴ്ത്തി ആരാധകര്‍. ഇന്ത്യന്‍ ബൗളിംഗിലെ വിരാട് കോലിയാണ് ജസ്പ്രീത് ബുമ്രയെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍ ആകുന്ന നാലാമത്തെ മാത്രം താരമാണ് ജസ്പ്രീത് ബുമ്ര. വിരാട് കോലി, റിക്കി പോണ്ടിംഗ്, മാത്യു ഹെയ്ഡന് എന്നിവരാണ് ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ബുമ്രക്ക് മുമ്പ് ഒന്നാം നമ്പറായിട്ടുള്ളത്.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുള്ള ബൗളറാണ് ബുമ്ര. ഇതിന് പുറമെ ബുമ്ര നേടിയ 155 ടെസ്റ്റ് വിക്കറ്റുകളില്‍ 126ഉം ബുമ്ര നേടിയത് വിദേശ പിച്ചുകളിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ലീഡിംഗ് വിക്കറ്റ് വേട്ടക്കാരനായ ബുമ്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്ണാകുന്ന ആദ്യ ബൗളര്‍ കൂടിയാണ്.
ഒന്നാമത് ബുമ്ര വന്നതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ആര് അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് റാങ്കിംഗില്‍ രണ്ടാമത്. കരിയറില്‍ മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഇതിന് മുമ്പത്തെ ബുമ്രയുടെ ഏറ്റവും മികച്ച റാങ്കിംഗ്. ഒന്നാം സ്ഥാനത്ത് ബുമ്രക്ക് 881 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ റബാഡക്ക് 851ഉം രണ്ട് സ്ഥാനം താഴേക്കിറങ്ങിയ അശ്വിന് 841 ഉം റേറ്റിംഗ് പോയന്റാണുള്ളത്. ഓസീസ് നായകന് പാറ്റ് കമിന്‍സ് ഒരു സ്ഥാനം ഇറങ്ങി നാലാമതാണ്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിശാഖപട്ടണത്തെ ഫ്ലാറ്റ് ട്രാക്കില്‍ ഒലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്രയുടെ യോര്‍ക്കറും ബെന്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കിയ ഇന്‍സ്വിംഗറും മാത്രം മതി ലോക ക്രിക്കറ്റില്‍ ബുമ്രയുടെ മഹത്വമറിയാനെന്ന് ആരാധകര്‍ എക്സില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Bumrah Yorker is equal to rocket missiles once Target locks. They will destroy the target 🎯🎯💯🔥🔥🔥
— M Santhosh (@SANTHOSH_21M)
Jasprit Bumrah’s remarkable talent and dedication exemplify perseverance, inspiring countless aspiring cricketers with his mastery of the game.
— Ali Huzaim (@Alihuzaim28)
There’s than there’s daylight than rest of the bowlers….best in the world at the moment 👏👏
— Shubham(shubh)🇮🇳 (@shubham19onsong)
Jasprit Bumrah deserves this position.
He is best fast bowler for Team India.
May come more success in his life like this.— संजय जायसवाल (@tjsanjayb)
Wow.. magician with the ball.. bumrah.. dream delivery 🫡
— Hemanth Kumar (@HemanthKhmar)
WE ARE LIVING BOOM BOOM ERA
— ☆ (@Rii45___)
– Achieved No.1 Ranking in Tests.
– Achieved No.1 Ranking in ODIs.
– Achieved No.1 Ranking in T20is.Jasprit Bumrah – the only bowler in history to top all formats Ranking…!! 🐐🦁 .1 kohli
— Cricket Freaks (@CricketFreaks7)
Just Bumrah signalling his ranking in Test cricket 😉☝️
The first bowler to have held the Number 1⃣ spot in the in every format at least once. 👏
— Royal Challengers Bangalore (@RCBTweets)
No. 1 Ranked Bowler in Tests Bumrah
The arts👇. The artist 😎
— VISHAL 🇮🇳 MEENA (@_vishal_orada)