

കോണ്‍ഗ്രസിനെ ഇത്ര മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്, കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണം: കെ.വി തോമസ്
സ്വന്തം ലേഖകൻ
ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരായ യോജിച്ചുള്ള സമരത്തിലെ കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്.
ന്യായമായ ആവശ്യങ്ങള്‍ക്കായാണ് കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്നത്. കോണ്‍ഗ്രസിനെ ഇത്ര മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്ന് കെ.വി തോമസ് ഓര്‍മിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംസ്ഥാനങ്ങളോട് കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇപ്പോള്‍ അംഗീകരിക്കുകയാണെന്ന് കെ.വി തോമസ് ചൂണ്ടിക്കാട്ടി.
കെ റെയില്‍ ഉള്‍പ്പെടെയുള്ളവ നിരവധി കത്ത് നല്‍കിയിട്ടും കേന്ദ്ര അനുമതിയില്ലാത്തതിനാല്‍ മുന്നോട്ട് നീങ്ങുന്നില്ല. അന്ധമായ എതിര്‍പ്പാണ് കേന്ദ്രത്തിന്റെ സമീപനമെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]