
അടുത്തകാലത്ത് തമിഴ് സിനിമാ- രാഷ്ട്രീയ മേഖലയിൽ വൻ ചർച്ചകൾക്ക് വഴിവച്ചൊരു പ്രഖ്യാപനം ആയിരുന്നു നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ എത്തിയ പാർട്ടി പ്രഖ്യാപനം പക്ഷേ ഭൂരിഭാഗം ആരാധകർക്ക് ഇടയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. കേരളത്തിൽ അടക്കം പ്രായഭേദമെന്യെ വിജയിയെ ആരാധിക്കുന്ന നിരവധി പേർ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. നിലവിൽ വിജയ് എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആണ്. നിരവധി പ്രതികരണങ്ങളും കുറിപ്പുകളും നിറയുന്നുമുണ്ട്. ഇക്കൂട്ടക്കിൽ കേരളത്തിൽ നിന്നുമുള്ള ഒരു വീഡിയോ ട്വിറ്ററിൽ ശ്രദ്ധനേടുകയാണ്.
ഒരു കൊച്ചു മിടുക്കിയുടേതാണ് വീഡിയോ. വീട്ടിൽ കസേരയിൽ ഇരിക്കുന്ന കുഞ്ഞിനോ”അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളിലെ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ”, എന്ന് അച്ഛൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇത് കേട്ടതും കുഞ്ഞിന് വിഷമമാകുകയും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. ഞാനല്ല അത് വിജയ് മാമൻ പറഞ്ഞതാണെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് പൊട്ടിക്കരയുകയാണ് ചെയ്യുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജസ്റ്റര്‍ ചെയ്തു കൊണ്ട് വിജയ് രംഗത്ത് എത്തിയത്. . തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിപ്പേര്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്നും സിനിമ ഉപേക്ഷിച്ച് മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും പ്രസ്താവനയില്‍ വിജയ് പറഞ്ഞിരുന്നു. എന്നാല്‍ കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും വിജയ് അറിയിച്ചു. അങ്ങനെയാണെങ്കില്‍ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട് ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം.
കാര്‍ത്തിക് സുബ്ബരാജ് ആകും ദളപതി 69 സംവിധാനം ചെയ്യുക എന്നാണ് നേരത്തെ വന്ന വിവരം. എന്നാല്‍ വെട്രിമാരന് ആകും ഇതെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ വെങ്കട് പ്രഭു ചിത്രത്തിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Last Updated Feb 7, 2024, 6:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]