

വന്ദനദാസ് കൊലപാതകം സിബിഐ അന്വേഷണം സർക്കാർ എതിർക്കുന്നത് പോലീസിനെ സംരക്ഷിക്കാൻ: സജി മഞ്ഞക്കടമ്പിൽ:
സ്വന്തം ലേഖകൻ
കോട്ടയം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടന്നും കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നും കാണിച്ചു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ സി ബി ഐ അന്വേഷണം
ആവശ്യമില്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞു സർക്കാർ കോടതിയിൽ എതിർത്തത് ദുരുദ്ദേശപരമാണെന്നും മാതാ പിതാക്കളുടെ ആഗ്രഹപ്രകാരം സി ബി ഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കേരളാ പോലീസിന്റെ അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമായി മാത്രം കേരളത്തിൽ നടക്കുന്നതിനാലും, പോലീസിന്റെ വിശ്വാസിത പൂർണ്ണമായും നഷ്ടപ്പെട്ടതിനാലുമാണ് വന്ദനാദാസിന്റെ മാതാപിതാക്കൾ സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ കാരണമെന്നും സജി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |