
മാസപ്പടി കേസ് അന്വേഷണത്തിലെ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ മടങ്ങുന്നു. നാല് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ട് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും.
പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായെന്ന് കണ്ടെത്തൽ. സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്ന് കണ്ടെത്തൽ.
കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) പരിശോധന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് നടന്നത്.
Read Also :
2019-ൽ തന്നെ ആദായ നികുതി വകുപ്പ് സിഎംആർഎൽ ഓഫിസിൽ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഡയറിയും കണ്ടെത്തിയിരുന്നു. കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങളും ഇതോടെയായിരുന്നു പുറത്ത് വന്നത്.
നേരത്തെ, മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ, ഈ പരാതിയില്‍ തുടർ നടപടികൾ അന്വേഷണ ഏജൻസി സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് പരാതിക്കാൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് പുരോഗമിക്കുകയാണ്.
Story Highlights: Masappadi case investigation; SFIO officials return
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]