

കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പി ഓഫീസിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി .പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. തുറമുഖ സഹകരണ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് സ്വാഗതമാശംസിക്കുകയും ചെയ്തു. ബീന ജോബി ( ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്സൺ ), ബെന്നി ജോസഫ് ( വാർഡ് കൗൺസിലർ), വി.സുഗതൻ (അഡീഷണൽ എസ്പി കോട്ടയം ) സജി മർക്കോസ് ( ഡിവൈഎസ്പി ചങ്ങനാശ്ശേരി ), എം.എസ് തിരുമേനി (സെക്രട്ടറി കെ.പി.ഒ.എ), രഞ്ജിത്ത് കുമാർ പി.ആർ ( സെക്രട്ടറി കെ.പി.എ ), കൂടാതെ മറ്റു ജനപ്രതിനിധികൾ,പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |