
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി മുക്കൂര്‍ മുണ്ടകത്തില്‍ പരേതരായ കുഞ്ഞുമോന്റെയും കുഞ്ഞുമോളുടെയും മകന് ടോണി മാത്യുവാണ് (44) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അല്‍ ഷുക്കൂര്‍ കമ്പനിയില്‍ ജീവനക്കാരനാണ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: സീന ടോണി, മക്കള്‍: ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മന്‍ ടോണി, ക്രിസ്റ്റി ചെറിയാന് ടോണി.
Read Also –
വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി വയോധിക വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു പോയ സൗദി എയര്‍ലന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു.
ശ്വാസ തടസമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫവര്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. കഴിഞ്ഞ മാസം 21ന് മുവ്വാറ്റുപുഴ അല്‍ ഫലാഹ് ഗ്രൂപ്പിനു കഴില് സിബ്ഗത്തുള്ള തങ്ങളുടെ നേതൃത്വത്തിലെത്തിയ ഉംറ സംഘത്തിലെ അഗമായിരുന്നു. മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞാണ് സംഘം മടങ്ങിയത്. കുടുംബാംഗങ്ങള്‍ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. ശ്വാസ തടസം തോന്നിയ ഉടന്‍ വിമാനത്തില്‍ പ്രാഥമിക ശുശ്രൂക്ഷ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: സിയാദ്, ഷീജ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]