
കൊച്ചി: കലാരംഗത്ത് വർഷങ്ങളായി നില്ക്കുന്ന വ്യക്തിയാണെങ്കിലും സൂര്യ ജെ മേനോന് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ് 3 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. തന്റേതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. റീലുകളും ഫോട്ടോഷൂട്ടും എല്ലാമായി നിരന്തരം പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് സൂര്യ.
ഇപ്പോഴിതാ, താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ‘ഏത് വേദനയുടെ അന്ത്യത്തിലും ഒരു സൌന്ദര്യം ഒളിഞ്ഞ് കിടപ്പുണ്ടെന്ന് ചിത്രശലഭങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് അടിപൊളി ലുക്കിലുള്ള തൻറെ ചിത്രങ്ങൾ സൂര്യ പങ്കുവെച്ചിരിക്കുന്നത്. താരത്തിൻറെ വേഷത്തെയും ലുകക്കിനെയും പ്രശംസിച്ചാണ് മിക്ക കമൻറുകളും. സൂര്യയെ കാണാൻ വേണ്ടി മാത്രം ബിഗ്ബോസ് കണ്ടിരുന്നുവെന്നാണ് ഒരു ആരാധികയുടെ കമൻറ് അതിന് സന്തോഷം അറിയിച്ച് സൂര്യ മറുപടിയും നൽകുന്നുണ്ട്.
ഇൻസ്റ്റ ഗ്ലാമറസ് എന്ന പേജിന് വേണ്ടിയാണ് താരത്തിൻറെ ഫോട്ടോഷൂട്ട്. കോമോ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി പങ്കുവെച്ച ചിത്രങ്ങളുടെ അവസാന ദിവസം ഈ സീരീസ് അവസാനിച്ചുവെന്നും സൂര്യ ചേർത്തിരുന്നു.
സ്വയം എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമയുടെ പ്രവർത്തനങ്ങൾ പൂർത്തിയായ സന്തോഷം താരം നേരത്തെ അറിയിച്ചിരുന്നു. ബിഗ്ബോസ് ഒരു ഗെയിംഷോ ആണെന്ന് പോലും ഓർക്കാതെ പലരും തന്റെ ജീവിതത്തെ തകർക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്നെല്ലാമുള്ള ഉയിർത്തെഴുന്നേൽപ്പ് ആണിതെന്നും സൂര്യ നേരത്തെ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]