

പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി ഒരു പകൽ ; വയോജനങ്ങൾക്കായി വിനോദ യാത്ര സംഘടിപ്പിച്ച് മണർകാട് ഗ്രാമപഞ്ചായത്ത് ; വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ജില്ലാ കലക്ടർ വി.വിഗ്നേശ്വരി ; യാത്രയിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന അംഗമായി 90 വയസ്സുകാരി ഏലിയാമ്മ
സ്വന്തം ലേഖകൻ
കോട്ടയം∙ ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾ. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി എറണാകുളത്തേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി ഒരു പകൽ മുഴുവൻ കാഴ്ചകൾ കണ്ടു നടന്നത്.
മണർകാട് ഗ്രാമപഞ്ചായത്തിന്റെ വയോജന ക്ഷേമ പദ്ധതിയായ ‘തണലി’ന്റെ ഭാഗമായാണ് സൗജന്യ വിനോദ യാത്ര സംഘടിപ്പിച്ചത്. വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ജില്ലാ കലക്ടർ വി.വിഗ്നേശ്വരി നിർവഹിച്ചു. യാത്രയിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന അംഗമായ 90 വയസ്സുകാരി ഏലിയാമ്മ കലക്ടറെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പദ്ധതി മാതൃകാപരമെന്നും സന്തോഷം നൽകുന്നതാണെന്നും കലക്ടർ പറഞ്ഞു. 90 വയോജനങ്ങളാണ് യാത്രയിൽ പങ്കെടുത്തത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, വൈപ്പിൻ ബീച്ച് എന്നിവിടങ്ങളിലാണ് വയോജനങ്ങൾ സന്ദർശനം നടത്തിയത്.
സ്പോൺസർഷിപ്പിലൂടെയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. മണർകാട് പ്രവർത്തിക്കുന്ന കാനറ, കേരള ഗ്രാമീൺ ബാങ്ക്, എസ്ബിഐ ശാഖകൾ, ഗുഡ്ന്യൂസ് പ്രെസ് എന്നിവരായിരുന്നു പ്രധാന സ്പോൺസർമാർ. വ്യാപാരി വ്യവസായി സംഘടനയുടെയും അതിലെ അംഗങ്ങളായ സെന്റ് തോമസ് ബേക്കറി, ബെസ്റ്റ് ബേക്കറി എന്നിവയുടെയും പിന്തുണയോടു കൂടിയാണ് യാത്ര വിജയകരമായി നടപ്പാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]