

മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: കോട്ടയം ജില്ലയിലെ സെലക്ഷൻ ട്രയൽ എട്ടിന്
സ്വന്തം ലേഖകൻ
കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 വർഷത്തെ അഞ്ചാംക്ലാസ്, പ്ലസ് വൺ പ്രവേശനത്തിനുള്ള കോട്ടയം ജില്ലയിലെ സെലക്ഷൻ ട്രയൽ ഫെബ്രുവരി എട്ടിന് നടക്കും.
രാവിലെ 10ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽ. അഞ്ചാംക്ലാസ് പ്രവേശനത്തിന് നിലവിൽ നാലാം ക്ലാസിൽ പഠിക്കുന്ന എസ്.സി/എസ്.ടി വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് നിലവിൽ 10-ാം ക്ലാസിൽ പഠിക്കുന്നവരും സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ) എന്നിവയുടെ പകർപ്പും മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562503.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |