
സംവിധായകൻ ഷങ്കറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി നടൻ രാംചരണിന്റെ ആരാധകർ. ശങ്കറിന്റെ സംവിധാനത്തിൽ രാം ചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ എന്ന ചിത്രത്തെക്കുറിച്ച് കുറച്ചുനാളായി അപ്ഡേറ്റുകളൊന്നും ഇല്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘ഉത്തരവാദിത്വമില്ലാത്ത സംവിധായകൻ’ എന്നാണ് നടൻ്റെ ആരാധകർ ഷങ്കറിനെ വിശേഷിപ്പിക്കുന്നത്. ഷങ്കറിനെതിരെ എക്സിൽ ഹാഷ്ടാഗ് ക്യാംപെയിനുകളും സജീവമാണ്. സംവിധായകനെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും ഒരുകൂട്ടം ആരാധകർ പങ്കുവെക്കുന്നുണ്ട്. ‘ഗെയിം ചേഞ്ചർ’ എന്ന ചിത്രത്തിന്റെ നിർമാതാവ് ദിൽ രാജുവിനെതിരെയും ആരാധകർ വിമർശനം ഉന്നിയിക്കുന്നുണ്ട്.
2021 ഫെബ്രുവരിയിലാണ് ഷങ്കർ പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ ടെെറ്റിൽ 2023 മാർച്ചിലാണ് പ്രഖ്യാപിച്ചത്. ജയറാം, അഞ്ജലി, സമുദ്രക്കനി, എസ്.ജെ. സൂര്യ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ കഥ എഴുതിയത്.
രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ ആണ് രാംചരണിന്റേതായി റിലീസായ അവസാന ചിത്രം. 2022-ലാണ് ചിത്രം പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]