
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടനും സംവിധായകനുമായ കാൾ വെതേഴ്സ്(76) അന്തരിച്ചു. ഉറക്കത്തിൽ സ്വാഭാവികമരണം സംഭവിച്ചതാണെന്ന് നടൻ്റെ കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. ‘റോക്കി’ എന്ന ചിത്രത്തിലെ അപ്പോളോ ക്രീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കാള്‍ വെതേഴ്സ് ശ്രദ്ധേയനാകുന്നത്.
28-ാം വയസിലാണ് താരം അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. റോക്കി സിനിമ പരമ്പരയിലെ നാലുചിത്രങ്ങളില്‍ സിൽവസ്റ്റർ സ്റ്റാലണിനൊപ്പം അഭിനയിച്ചു. അമേരിക്കന്‍ പ്രൊഫഷണൽ ഫുട്ബോള്‍ താരം കൂടിയായിരുന്നു കാള്‍ വെതേഴ്സ്.
കാള്‍ വെതേഴ്സിന്റെ മരണത്തിൽ ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗർ അനുശോചനം അറിയിച്ചു. കാൾ വെതേഴ്സ് ഒരു ഇതിഹാസമാണെന്നും മികച്ച കായികതാരവും നടനും വ്യക്തിയുമാണെന്നും അർനോൾഡ് എക്സിൽ കുറിച്ചു. 1987-ൽ പുറത്തിറങ്ങിയ പ്രിഡേറ്ററിൽ അർനോൾഡ് ഷ്വാസ്നെഗറും കാള്‍ വെതേഴ്സും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ആക്ഷൻ ജാക്സൺ, ഡെത്ത് ഹണ്ട്, ഡെയ്ഞ്ചറസ് പാഷൻ, ഫ്രെെഡെ ഫോസ്റ്റർ, അമേരിക്കൻ വാർഷിപ്പ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കാൾ വെതേഴ്സ് ഒട്ടേറെ ടെലിവിഷൻ സീരിസുകളുടേയും ഭാഗമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]