
ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ടിപിക്ക് നൂറ് കോടിയും കെഎസ്ആര്‍ടിസിക്ക് 128.54 കോടിയും ബജറ്റില്‍ വകയിരുത്തി. സംസ്ഥാനപാത വികസനം- 72 കോടി, പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍-92 കോടി, പൊതുപരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്- 50 കോടി, ഉള്‍നാടന്‍ ജലഗതാഗതം- 130.32 കോടി, ചെറുകിട തുറമുഖം- 5 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ അനുവദിച്ചത്.(Transport sector Kerala Budget 2024)
ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
Read Also :
തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി അനുവദിച്ചു. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടിയും ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചു.
മത്സ്യഫെഡിന് 3 കോടിയും നീണ്ടകര വല ഫാക്ടറിക്ക് 5 കോടിയും വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടയും നല്കി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടിയും പുനര്‍ഗേഹം പദ്ധതിക്ക് 40 കോടിയും മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്.
Story Highlights: Transport sector Kerala Budget 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]