
ഷംന കാസിം (പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവർ പ്രധാന താരങ്ങളായി, നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിൾ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മാരുതി ഫിലിംസ്, എച്ച് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ – എസ്.ഹരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്.
സംവിധായകനും നടനുമായ മിഷ്കിന്റെ സഹോദരൻ ജി.ആർ ആദിത്യയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഡെവിൾ. മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ഷംനാ കാസിം വിധാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരിഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
നോക്സ് സ്റ്റുഡിയോസ് ആണ് ഡെവിൾ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫെബ്രുവരി രണ്ടിന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം കാർത്തിക് മുത്തുകുമാറും ഇളയരാജയും നിർവ്വഹിക്കുന്നു. ആർട്ട് – ആൻ്റണി മരിയ കേർളി, വസ്ത്രാലങ്കാരം – ഷൈമ അസ്ലം, സൗണ്ട് മിക്സ് – തപസ് നായക്, സൗണ്ട് ഡിസൈൻ – എസ്.അലഗിയക്കൂത്തൻ, ലൈൻ പ്രൊഡ്യൂസർ – എൽവി ശ്രീകാന്ത്ലക്ഷ്മൺ, സഹസംവിധായകൻ – ആർ.ബാലചന്ദർ, കളറിസ്റ്റ് – രാജരാജൻ ഗോപാൽ, സ്റ്റണ്ട് – രാംകുമാർ, സ്റ്റിൽസ് – അഭിഷേക് രാജ്, പബ്ലിസിറ്റി ഡിസൈൻ – കണദാസൻ, വിഎഫ്എക്സ് – ആർട്ട് എഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ – ടി.മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്.വെങ്കടേശൻ, പിആർഒ – സതീഷ് കുമാർ ശിവ എഐഎം, പി.ശിവപ്രസാദ്, പ്രമോഷൻസ് – കെ വി ദുരൈ DEC, പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.