

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് മരിച്ചു
സ്വന്തം ലേഖകൻ
പന്തളം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് മരിച്ചു. തിരുവനന്തപുരം പട്ടം ടി.സി.-52 വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ജോസഫ് ഈപ്പന്(66) ആണ് മരിച്ചത്. എം സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്കൂള്‍ കവലയ്ക്കുസമീപമായിരുന്നു അപകടം.
കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കുറ്റിവട്ടം വടക്കുംതല കളത്തില്‍ വീട്ടില്‍ അബിന്‍(26)പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരുവനന്തപുരത്തുനിന്നും പന്തളം ഭാഗത്തേക്കുവന്ന കാറും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് ഇടിച്ചത്. ബസിനടിയിലേക്ക് ഇടിച്ചു കയറിയ കാര്‍ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്.
കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് കാറില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ ബിസിനസുകാരനായിരുന്നു ജോസഫ് ഈപ്പന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]