
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി പൊരുതിയ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് വീണ്ടും കൂട്ടത്തകര്‍ച്ച. 211-4 എന്ന മികച്ച നിലയില്‍ നിന്ന് മൂന്നാം ദിനം ചായക്ക് ശേഷം ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 234-8 എന്ന നിലയിലാണ്. എട്ട് റണ്‍സോടെ ആര് അശ്വിനും റണ്ണൊന്നുമെടുക്കാതെ ജസ്പ്രീത് ബുമ്രയും ക്രീസില്‍.
രണ്ടാം ദിനം 28-0 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ സെഞ്ചുറിയുമായി പൊരുതിയപ്പോള്‍ ഇന്ത്യ മികച്ച ലീഡ് പ്രതീക്ഷിച്ചെങ്കിലും സെഞ്ചുറിക്ക് പിന്നാലെ ഗില്‍ മടങ്ങിയതിന് ശേഷം അക്സര്‍ പട്ടേല്‍, ശ്രീകര്‍ ഭരത്, കുല്‍ദീപ് യാദവ് എന്നിവരെ കൂടി ഇന്ത്യക്ക് നഷ്ടമായി. രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 378 റണ്‍സിന്റെ ആകെ ലീഡുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്തും പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ സഹായമൊന്നും ലഭിക്കുന്നില്ലെന്നതും കണക്കിലെടുക്കുമ്പോള്‍ സുരക്ഷിത സ്കോറെന്ന് അവകാശപ്പെടാനാവില്ല. 450ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ബാറ്റര്‍മാര്‍ നിരുത്തരവാദപരമായ ബാറ്റിംഗിലൂടെ കളഞ്ഞു കുളിക്കുകയായിരുന്നു.
സെഞ്ചുറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് ഗില്‍ പുറത്തായത്. ഗില്ലിന്റെ ഗ്ലൗസിലിരുഞ്ഞ പന്ത് ബെന്‍ ഫോക്സ് കൈയിലൊതുക്കുകയായിരുന്നു. പിന്നാലെ അക്സര്‍ പട്ടേലിനെ(45) ടോം ഹാര്‍ട്ലി വിക്കറ്റിന് മുന്നില്‍ കുടുക്കി. ചായക്ക് ശേഷം ശ്രീകര്‍ ഭരത്(6) മോശം ഷോട്ട് കളിച്ച് പുറത്തായി ഒരിക്കല്‍ കൂടി നാരശപ്പെടുത്തിയപ്പോള്‍ കുല്‍ദീപ് യാദവ്(0) വമ്പനടിക്ക് ശ്രമിച്ച് പുറത്തായി. ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ് ഗ്രൗണ്ട് വിട്ട ജോ റൂട്ട് കളിക്കാനിറങ്ങിയില്ലെങ്കില്‍ ഇംഗ്ലണ്ടിന് അത് വലിയ തിരിച്ചടിയാകും.
Last Updated Feb 4, 2024, 3:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]