
കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാരാണ് സാഹിത്യ അക്കാദമിയെ കുറിച്ച് പരാതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സച്ചിദാനന്ദൻ സാറിനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷെ അക്കാദമി സിപിഐഎം രാഷ്ട്രീയവത്കരിച്ചു. ഒരു പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ നോക്കിയെന്നും വി ഡി സതീശൻ പറഞ്ഞു.
സച്ചിദാനന്ദൻ സാറിനെ തലപ്പത്തിരുത്തി സിപിഐഎം അക്കാദമി രാഷ്ട്രീയവത്കരിച്ചു. സർക്കാർ തന്നെ വിഷയം പരിഹരിക്കണം. അക്കാദമിയെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ വിടണം. അല്ലാതെ എല്ലായിടത്തും പോയി കൈകടത്താൻ സിപിഐഎമ്മിനെ അനുവദിക്കരുതെന്നും വി ഡി സതീശൻ വിമർശിച്ചു.
Read Also :
അതേസമയം കേരള സാഹിത്യ അക്കാദമി സെക്രട്ടറിക്കെതിരെ വിമർശനം കടുപ്പിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു. സാഹിത്യ അക്കാദമിക്ക് വേണ്ടി തന്റെ പാട്ട് ഇനി നൽകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
പാട്ട് മാറ്റിയെഴുതാൻ ആവശ്യപ്പെട്ടപ്പോൾ വരികൾ മാറ്റിയെഴുതി. അക്കാദമി സെക്രട്ടറി അബൂബക്കർ പിന്നീട് ബന്ധപ്പെട്ടില്ല. സച്ചിദാനന്ദനെ പാട്ടെഴുതാൻ താൻ വെല്ലുവിളിക്കുന്നെന്നും തന്റെ പാട്ട് ഇനി ജനങ്ങളുടെ പാട്ടാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
Story Highlights: V D Satheeshan Against Kerala Sahithya Academy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]