
ദില്ലി: സുപ്രീംകോടതിയെ വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി. നരേന്ദ്രമോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളാണ് സുപ്രീംകോടതിയുടേത്. നാണമില്ലേ സുപ്രീം കോടതിയെന്ന് ചോദിക്കേണ്ടിവരുമെന്ന് എം.എ.ബേബി. ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയ വിധി കോടതിയുടെ ചരിത്രത്തിന് തന്നെ അപമാനകരമാണ്. ഇടയ്ക്ക് ചില കേസുകളിൽ നിഷ്പക്ഷമായ വിധി പ്രഖ്യാപിക്കും. അതും മോദിക്ക് അധികം ബുദ്ധിമുട്ടുണ്ടാകാത്ത വിഷയങ്ങളിൽ മാത്രം. അദാനിയുമായി ബന്ധപ്പെട്ട കേസ് വന്നപ്പോൾ വാദി പ്രതിയാകുന്ന അവസ്ഥ ഉണ്ടായി. വിമർശനത്തിന്റെ പേരിൽ കേസെടുത്താലും പ്രശ്നമില്ല. കാര്യങ്ങൾ അങ്ങനെയെങ്കിലും സുപ്രീംകോടതിയിൽ അറിയിക്കാമല്ലോ എന്നും എം.എ.ബേബി പറഞ്ഞു. കണ്ണൂരിൽ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിമർശനം.
Last Updated Feb 3, 2024, 10:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]