

ഇലവുംതിട്ടയിൽ തെരുവുനായ ശല്യം. എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ. അധികൃതർ മൗനത്തിൽ..
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട മാർക്കറ്റിനുള്ളിൽ ആണ് തെരുവുനായ ശല്യം . ഇലവുംതിട്ട മാർക്കറ്റിനുള്ളിലെ കച്ചവടക്കാരാണ് തെരുവ് നായകൾക്ക് കടയിലെ വേസ്റ്റ് കൊടുത്ത് വളർത്തുന്നതെന്നാണ് ആക്ഷേപം.
ഈയൊരു മാസം ഏഴ് പേരെയാണ് തെരുവുനായ കടിച്ചത്. നിരവധി പരാതികൾ കൊടുത്തിട്ടും പഞ്ചായത്ത് നടപടി എടുക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]