
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ സഹതാരങ്ങളെ അധിക്ഷേപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ 31-ാം ഓവറില്‍ നാലിന് 143 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഓവറുകള്‍ക്കിടെ രോഹിത് സഹതാരങ്ങളോട് മോശമായ ഭാഷ ഉപയോഗിച്ചത് ഓഡിയോയില്‍ കേള്‍ക്കാം. സ്റ്റംപ് മൈക്കാണ് ശബ്ദം പിടിച്ചത്. ചില ആരാധകര്‍ രോഹിത്തിന്റെ ഈ നിലപാടില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മറ്റുചിലരാവട്ടെ അദ്ദേഹത്തെ പിന്തുണച്ചും രംഗത്ത് വന്നു.
എന്തായാലും വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറലായി. ഇതാദ്യമായിട്ടില്ല രോഹിത് സഹതാരങ്ങള്‍ക്കെതിരെ മോശം പദപ്രയോഗം ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ റിവ്യൂ എടുക്കുന്നതിനിടെ രോഹിത് മോശമായി പെരുമാറിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ന് നടന്ന സംഭവത്തിന്റെ വീഡിയോ കാണാം. കൂടെ ആരാധകര്‍ പങ്കുവച്ച മറുപടികളും വായിക്കാം….
Rohit Sharma to Teammates 🗣️ –
“Koi bhi garden mein ghumega, maa ch*d dunga (Whoever will roam in the garden, I’ll fck their mother)
Tells a lot about women’s safety in India 💔🙏🏻
— Aryan 45 🇮🇳 (@Iconi_rohit)
🎧 6 seconds of best motivational speech ever!🔥
Ft. Rohit Sharma!— Keh Ke Peheno (@coolfunnytshirt)
Stum Mic records of Rohit Sharma 👀
— Prashant Tiwari (@dilliwaalaa)
Rohit Sharma caught abusing his teammates on stump mic, video goes viral
— nagpurnews (@nagpurnews3)
Bc joh koi bhi garden mai ghumega ma ch🤢od dunga uska 🤢
Shameless Rohit Sharma abusing his own teammates ! 🤢— Divya (@Divyashree_2024)
മത്സരത്തിലേക്ക് വരുമ്പോള്‍, ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 143 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ന്ത്യയുടെ 396 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 253 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 76 റണ്‍സ് നേടിയ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ബെന്‍ സ്റ്റോക്സ് 47 റണ്‍സെടുത്ത് പുറത്തായി. ബുമ്രയ്ക്ക് പുറമെ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, യശസ്വി ജയ്സ്വാളിന്റെ (209) ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും റെഹാന് അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ഭേദപ്പെട്ട തുടക്കമായിരുന്ന ഇംഗ്ലണ്ടിന്. ക്രൗളി – ബെന്‍ ഡക്കറ്റ് (21) സഖ്യം ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഡക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. മൂന്നാമനായി ക്രീസിലെത്തിയ ഒല്ലി പോപ് (23) ക്രൗളിക്കൊപ്പം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അക്സറിന്റെ പന്തില്‍ ക്രൗളി മടങ്ങി. പോപ്പിനെ ബുമ്ര ഒരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയവരില്‍ സ്റ്റോക്സിന് മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത്. ജോ റൂട്ട് (5), ബെന്‍ ഫോക്സ് (6), റെഹാന് അഹമ്മദ് (6), ടോം ഹാര്‍ട്ലി (21), ജെയിംസ് ആന്ഡേഴ്സണ് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൊയ്ബ് ബഷീര്‍ (8) പുറത്താവാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]