
പരസ്പരം കൂടുതൽ മനസിലാക്കാനും, അടുത്തിരിക്കാനും ഒക്കെ വേണ്ടിയാണ് കാമുകീ കാമുകന്മാർ യാത്ര പോകുന്നത്. എന്നാൽ, കാമുകനൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിനിടെ പരിചയപ്പെട്ട ആളെ പ്രേമിച്ച് കല്ല്യാണം കഴിച്ച ആളാണ് 28 -കാരിയായ കാര.
കാര തന്റെ കാമുകനും അവന്റെ സുഹൃത്തിനും സഹോദരിക്കും ഒപ്പം യുഎസിലെ ഫ്ലോറിഡയിലെ സ്പിന്നേക്കേഴ്സ് ബീച്ച് ക്ലബ്ബിൽ എത്തിയതാണ്. അവിടെ വച്ചാണ് ഈ വ്യത്യസ്തമായ പ്രണയകഥ ആരംഭിക്കുന്നത്. ആ സമയത്താണ് ജെയിംസ് അയാളുടെ സുഹൃത്തുക്കൾക്കും സഹോദരന്മാർക്കും ഒപ്പം അവിടെ എത്തിയത്. ഭക്ഷണം കഴിക്കാൻ പറ്റിയ നല്ല റെസ്റ്റോറന്റുകൾ അടുത്തെവിടെയാണ് ഉള്ളതെന്ന് അവർ കാരയോടും സംഘത്തോടും അന്വേഷിച്ചു.
ആ സമയത്താണ് കാര ആദ്യമായി ജെയിംസിനെ കാണുന്നത്. അവൾക്ക് അയാളോട് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നുകയും ചെയ്തു. ജെയിംസിന്റെ ചിരിയും കണ്ണുകളുമെല്ലാം തന്നെ ആകർഷിച്ചു. എന്തോ ഒരു ബന്ധം നമ്മൾ തമ്മിലുള്ളതുപോലെ എനിക്ക് തോന്നി എന്നാണ് കാര അതേക്കുറിച്ച് പറയുന്നത്.
തങ്ങൾക്കിടയിൽ പൊതുവായി എന്തോ ഉള്ളതായും കാരയ്ക്ക് തോന്നി. “എൻ്റെ അച്ഛൻ ഒരു ബ്രേക്ക് ഡാൻസറായിരുന്നു., എങ്ങനെ നൃത്തം ചെയ്യണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ, നൃത്തം ചെയ്യാൻ കഴിയുന്ന ആൺകുട്ടികളെ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ ജെയിംസ് എന്നെ അത്ഭുതപ്പെടുത്തി” എന്ന് കാര പറയുന്നു.
കാര തന്നെയാണ് ആദ്യം ജെയിംസിനോട് സംസാരിക്കുന്നത്. ചാറ്റിംഗായിരുന്നു ആദ്യം. അത് മൂന്നുമാസം തുടർന്നു. എന്നാൽ, അപ്പോഴൊന്നും പ്രണയം പറഞ്ഞിരുന്നില്ല. എന്നാൽ, എട്ട് മാസം കൂടി കഴിഞ്ഞപ്പോഴേക്കും ജെയിംസ് അവളെ ഒരു മോതിരവുമായി വന്ന് പ്രൊപ്പോസ് ചെയ്തു. പിന്നാലെ, ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
പിന്നീട്, ഇരുവരും വിവാഹിതരാവുകയും യുകെയിലേക്ക് അവൾ താമസം മാറുകയും ചെയ്തു. എന്നാൽ പഴയ ബോയ്ഫ്രണ്ടിന് എന്ത് സംഭവിച്ചു, എങ്ങനെ പിരിഞ്ഞു എന്നതൊന്നും കാര വ്യക്തമാക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Feb 2, 2024, 1:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]