സംസ്ഥാനത്ത് സ്കൂൾ പൊതു പരീക്ഷകൾക്ക് ബുധനാഴ്ച തുടക്കം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് നടക്കുക. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങും. ഏപ്രിൽ 26 വരെയാണ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ. കേരളത്തിനകത്തും പുറത്തുമുള്ള 2005 കേന്ദ്രങ്ങളിലായി 4,33,325 വിദ്യാർഥികൾ പരീക്ഷയെഴുതും. രാവിലെ 9.45 മുതൽ 12.30 വരെയാണ് പരീക്ഷ. കോവിഡ് സാഹചര്യത്തിൽ 60 ശതമാനം പാഠ ഭാഗങ്ങൾ ഫോക്കസ് ഏരിയയായി നിശ്ചയിച്ചും ഇതിൽ നിന്ന് 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഉറപ്പാക്കിയുമാണ് ചോദ്യ പേപ്പർ ഘടന തയാറാക്കിയത്. 50 ശതമാനം ചോദ്യങ്ങൾ ചോയ്സായി അധികം ഉൾപ്പെടുത്തിയിട്ടുണ്ട്. ബെഞ്ചിൽ രണ്ട് വിദ്യാർഥി എന്ന നിലയിൽ ക്ലാസ് റൂമിൽ 20 പേർക്കാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]