

അഞ്ചലിലെ ആത്മഹത്യ: ഭർത്താവിൽ നിന്നുള്ള പീഡനമാണ് സർക്കാർ ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുബം:
സ്വന്തം ലേഖകൻ
കൊല്ലം: അഞ്ചലില്‍ സർക്കാർ ജീവനക്കാരിയുടെ മരണത്തില്‍ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍ :
കൊല്ലം അഞ്ചല്‍ സ്വദേശിനി റീനാ ബീവി കഴിഞ്ഞ ദിവസം ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു.
ഭർത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇടമുളക്കല്‍ പെരുമണ്ണൂരിലെ വെറ്റിനറി സബ്സ് സെന്ററിലെ ഫീല്‍ഡ് അസിസ്റ്റന്റ് ആയിരുന്നു റീന ബീവി. റബറിന് ഉറ ഒഴിക്കുന്ന ആസിഡ് കുടിച്ചാണ് യുവതി ജീവനൊടുക്കിയത്. ഇവർക്ക് ആറ് മാസം മുമ്പ് സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |