
കുടുംബവിളക്ക് എന്ന ഹിറ്റ് മലയാളം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ഒരു നടിയാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറി നിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യുട്യൂബ് ചാനലുമായും ആതിര സജീവമാണ്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു നടി ആതിര മാധവ്. ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു. ഗര്‍ഭിണിയായതോടെയായിരുന്നു ആതിര മാധവ് കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. റേ എന്നാണ് ആതിര മാധവ് മകന് പേരിട്ടിരിക്കുന്നത്.
ഗീതാ ഗോവിന്ദത്തിലെ അതിഥി വേഷത്തിനു ശേഷം പ്രേക്ഷകരുടെ പ്രിയ നടി ആതിര മാധവ് വീണ്ടും മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് . മൗനരാഗത്തിലൂടെയാണ് ആതിരാ മാധവിന്റെ തിരിച്ചുവരവ്. ശരണ്യ എന്ന ഒരു കഥാപാത്രമായിട്ടാണ് സീരയിലില്‍ ആതിര മാധവ് എത്തുന്നത്. വിവാഹ വേഷത്തിലുള്ള ശരണ്യയും സീരിയലിലെ കഥാപാത്രമായ വിക്രമുമാണ് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വിക്രമാകുന്ന കല്യാണ്‍ ഖന്നയ്ക്കൊപ്പമുള്ള റീല്‍ വീഡിയോ ആതിരയാണ് പുറത്തുവിട്ടത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. നിലവില്‍ മൗനരാഗം എന്ന ഹിറ്റ് സീരിയല്‍ സംഭവബഹുലമാണ്. അന്യഭാഷ നടീ നടന്മാരായിരുന്നു സീരിയലില്‍ തുടക്കത്തില്‍ പ്രധാന വേഷത്തിലുണ്ടായിരുന്നത്. നായികയായ കല്യാണിയും നായകനായ കിരണും സീരിയിലില്‍ എത്തുന്നത് അന്യഭാഷയിലും മികവ് തെളിയിച്ചതിന് ശേഷമാണ്.
ഊമയായ കല്യാണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞിരുന്ന മൗനരാഗം ഏറെ ആരാധകരെ സമ്പാദിച്ചിരുന്നു. മൗനരാഗം പുരോഗമിക്കുന്നതിനിടെ സംസാരശേഷി തിരിച്ചുകിട്ടിയ ശേഷവും കല്യാണി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഒരു നായികാ കഥാപാത്രമാണ്. സീരിയലിൽ പല ട്വിസ്റ്റുകളും സംഭവിക്കുന്നുണ്ട്. നിലവിലെ മൗനരാഗത്തിലെ വിക്രം-ശരണ്യ വിവാഹവും അത്രത്തിലൊരു ട്വിസ്റ്റാണ്.
Last Updated Jan 31, 2024, 4:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]