
ന്യൂദൽഹി- വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നേരത്തെ സീൽ ചെയ്ത ബേസ്മെന്റിനുള്ളിൽ ഹിന്ദു വിശ്വാസികൾക്ക് പ്രാർത്ഥനക്ക് അനുമതി നൽകി കോടതി. ബാരിക്കേഡുകൾ നീക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്നും ജഡ്ജി പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർത്ഥന നടത്തേണ്ടതെന്നും വരാണസി സിറ്റി കോടതി പറഞ്ഞു.
‘ഹിന്ദു പക്ഷത്തിന് പ്രാർത്ഥന നടത്താൻ അനുമതിയുണ്ട്… ജില്ലാ ഭരണകൂടം ഏഴ് ദിവസത്തിനകം ക്രമീകരണം നടത്തണം. എല്ലാവർക്കും അവിടെ പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്ന് ഈ കേസിലെ നാല് ഹിന്ദു സ്ത്രീകളുടെ ഹർജിക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. ഉത്തരവിനെ മേൽക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പള്ളിയുടെ നിലവറയിൽ നാല് നിലവറകളുണ്ട്. ഒന്ന് ഇപ്പോഴും അവിടെ താമസിച്ചിരുന്ന ഒരു പുരോഹിത കുടുംബത്തിന്റെ കൈവശമാണ്. പാരമ്പര്യ പുരോഹിതർ എന്ന നിലയിൽ തങ്ങളെ കെട്ടിടത്തിൽ പ്രവേശിച്ച് പൂജകൾ നടത്താൻ അനുവദിക്കണമെന്ന് കുടുംബം വാദിച്ചിരുന്നു.