
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ് – സൗദിയിൽ വ്യാഴാഴ്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ സുബ്ഹി നമസ്കാരത്തിനു ശേഷം മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്കാരം നിർവഹിക്കണമെന്നാണ് നിർദേശം. സർവശക്തന്റെ സഹായവും മഴയും ലഭിക്കാൻ എല്ലാവരും പാപമോചനത്തിനു വേണ്ടി ധാരാളമായി പ്രാർഥിക്കണമെന്നും ദൈവത്തിന്റെ അടിമകൾക്ക് നന്മകൾ ചെയ്യണമെന്നും ദാനധർമങ്ങളും നമസ്കാരങ്ങളും ദൈവിക പ്രകീർത്തനങ്ങളും അടക്കമുള്ള ഐച്ഛിക ആരാധനാ കർമങ്ങൾ ധാരാളമായി നിർവഹിക്കണമെന്നും ആളുകളുടെ പ്രയാസങ്ങളും ദുരിതങ്ങളും നീക്കാൻ പ്രവർത്തിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു. ശേഷിയുള്ള എല്ലാവരും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്കാരം നിർവഹിക്കാൻ ശ്രദ്ധിക്കണമെന്നും സൽമാൻ രാജാവ് പറഞ്ഞു.