
ഈശോ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. കലന്തൂര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് ഇന്നലെ കൊച്ചി ലുലു മാളില്‍ വച്ച് നടന്നു. ദിലീപ്, നമിത പ്രമോദ് തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി ഈ ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുകയാണ്. നാദിർഷ- റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനുമാവുന്നു. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ നാദിർഷ അവതരിപ്പിക്കുകയുമാണ്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകൻ ഷാജി കുമാർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]