
കുവൈത്ത് സിറ്റി: പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഫാമിലി വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി കുവൈത്ത്. പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്കി തുടങ്ങാം. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. കുടുംബ വിസാ നടപടികൾ പുനരാരംഭിക്കുന്നതായി വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പുതിയ നിബന്ധന പ്രകാരം അപേക്ഷകർക്ക് കുറഞ്ഞ ശമ്പള നിരക്ക് 800 ദിനാറും യൂനിവേഴ്സിറ്റി ബിരുദവും നിർബന്ധമാണ്. കുവൈത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തിൽ അല്ലെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തികളെ (0-5 വയസ്സ്) , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സിന്റെ ഡയറക്ടർ ജനറലിന്റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2019ലെ മന്ത്രിതല പ്രമേയം ആർട്ടിക്കിൾ 30ൽ അനുശാസിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read Also –
ആർട്ടിക്കിൾ 30 പ്രകാരം യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രഫഷനുകള്‍
- ഗവൺമെന്റ് മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ.
- ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടുന്ന മെഡിക്കൽ പ്രഫഷനലുകൾ.
- യൂണിവേഴ്സിറ്റി, കോളേജ്, ഉയർന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ
- സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, വൈസ് പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡന്റുകൾ.
- സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ.
- എൻജിനീയർമാർ.
- പള്ളികളിലെ ഇമാമുമാര്‍
- സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവ്വകലാശാലകളിലെയും ലൈബ്രേറിയൻമാർ.
- നഴ്സുമാർ, പാരാമെഡിക്കുകൾ, മെഡിക്കൽ ടെക്നീഷ്യൻമാർ, സാമൂഹിക സേവന പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യ മന്ത്രാലയം ജീവനക്കാർ.
- സർക്കാർ മേഖലയിലെ സാമൂഹിക പ്രവർത്തകരും മനഃശാസ്ത്രജ്ഞരും.
- പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.
- ഫെഡറേഷനുകളിലും ക്ലബ്ബുകളിലും കായിക പരിശീലകരും അത്ലീറ്റുകളും.
- പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും.
- ശ്മശാന തയ്യാറെടുപ്പുകൾക്കും സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന പ്രഫഷണലുകൾ.
പാസ്പോർട്ട്, സിവിൽ ഐഡി കോപ്പികൾ, മാസ ശമ്പളം വ്യക്തമാക്കുന്ന വർക്ക് പെർമിറ്റ് കോപ്പി, അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയവും കുവൈത്തിലെ വിദേശകാര്യമന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ബിരുദ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് അഫിഡവിറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
Last Updated Jan 29, 2024, 4:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]