
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്നു മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
മക്ക അല്‍ മുഖറമ മേഖലയില്‍ നേരിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാം. തായിഫ്, മെയ്സാന്‍, അദം, അല്‍അര്‍ദിയാത്ത് എന്നിവിങ്ങളില്‍ പൊടിക്കാറ്റും പ്രവചിക്കപ്പെടുന്നു. അസീര്‍, ജിസാന്‍, തബൂക്ക്, ശര്‍ഖിയ, മദീന എന്നീ പ്രദേശങ്ങളില്‍ മിതമായരീതിയില്‍ മഴയും ജിസാന്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ് എന്നീ പ്രദേശങ്ങളില്‍ പൊടിക്കാറ്റുമുണ്ടാകാം.
സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും വെള്ളക്കെട്ടുകള്‍, താഴ്വരകള്‍ എന്നിവിടങ്ങളില്‍നിന്ന് മാറി നില്‍ക്കണമെന്നും അവിടെ നീന്താനിറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൂടെയും ഈ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.