
അഹമ്മദാബാദ് – ചണ്ഡിഗഢിലെ മത്സരം കഴിഞ്ഞ് രാജ്കോട്ടിലേക്ക് മടങ്ങുകയായിരുന്ന അണ്ടര്‍-23 കളിക്കാരില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടികൂടിയതിനെത്തുടര്‍ന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം പ്രഖ്യാപിച്ചു. സി.കെ നായിഡു ട്രോഫിയില്‍ ചണ്ഡിഗഢിനെ സൗരാഷ്ട്ര തോല്പിച്ചിരുന്നു.
ടീം മടങ്ങുകയായിരുന്ന വിമാനത്തിന്റെ കാര്‍ഗൊ ഏരിയയില്‍ വലിയ തോതില്‍ മദ്യക്കുപ്പികള്‍ കണ്ടതാണ് സംശയം ജനിപ്പിച്ചത്. ചണ്ഡിഗഢ് വിമാനത്താവള അധികൃതര്‍ കുപ്പികള്‍ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് മദ്യനിരോധനമുള്ള സംസ്ഥാനമാണ്. പെര്മിറ്റുള്ളവര്ക്ക് മാത്രമേ നിര്‍ദിഷ്ട ഔട്ലറ്റുകളില് നിന്ന് മദ്യം വാങ്ങിക്കാനാവൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
