
ഏറെ നാളായി മലയാളികൾ ഒന്നടങ്കം കാത്തിരുന്ന വിവാഹം ആയിരുന്നു മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. ഒടുവിൽ ജനുവരി 17ന് ഗുരുവായൂരിൽ വച്ച് ഭാഗ്യയുടെ വിവാഹം കഴിഞ്ഞു. ശ്രേയസ് ആണ് ഭാഗ്യയുടെ ഭർത്താവ്.
ശ്രേയസിന്റെ വീട്ടിൽ നിന്നും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാഗ്യ സുരേഷ്.
ശ്രേയസ് മോഹനും ഭർത്താവിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ ഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാണ്.
വിവാഹ റിസപ്ഷന്റെ സെൽഫിയടക്കമുള്ള ചിത്രവും ഇതിനൊപ്പമുണ്ട്. അമ്മ രാധികയ്ക്കൊപ്പമുള്ള സെൽഫിയും സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ഇതിലുണ്ട്.
പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഇരുവർക്കും ആശംസകൾ നേർന്ന ഇവർ സന്തുഷ്ട കുടുംബം എന്നും കുറിക്കുന്നു.
2024 ജനുവരി 17ന് ഗുരുവായൂരിൽ ആയിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. പ്രധാനമന്ത്രി, മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി നിരവധി പേർ സന്നിഹിതരായി.
‘ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി എന്നാണ് നടൻ കുറിച്ചത്.
സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]