

മൂന്നര പതിറ്റാണ്ടുകൾക്കുമുമ്പുള്ള ഓർമ്മകൾ പങ്കു വയ്ക്കാൻ അവർ ഒത്തുകൂടി: ശ്രദ്ധേയമായി കുമരകത്തെ പൂർവ്വവിദ്യാർത്ഥി സംഗമം:
സ്വന്തം ലേഖകൻ
കുമരകം : മൂന്നര പതിറ്റാണ്ടുകൾക്കു മുമ്പുള്ള കലാലയ ഓർമ്മകൾ പങ്ക് വെയ്ക്കാൻ അവർ ഒത്തുകൂടി. കുമരകം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1985 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് തങ്ങളുടെ തിരക്കുകൾ മാറ്റി വെച്ച് കലാലയ ജീവതത്തിലെ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കാണാൻ ഒത്തുകൂടിയത്. കുമരകം ലയൺസ് ക്ലബ്ബിൽ വെച്ചായിരുന്നു പൂർവ്വവിദ്യാർത്ഥി സംഗമം നടന്നത്.
സംഗമത്തിൽ അറുപതിൽപരം അംഗങ്ങൾ പങ്കെടുത്തു. പട്ടാള സേവനത്തിൽ നിന്നും വിരമിച്ച എം.എൻ വിനോദ്, മോഹൻദാസ്, അനിൽ എം.പി എന്നീ മൂന്ന് വിമുക്ത ഭടൻമാരെ ചടങ്ങിൽ ആദരിച്ചു. ആതുരരംഗത്തു പ്രവർത്തിക്കുന്ന ബിന്ദുമോൾ, കല രംഗത്ത് പ്രവർത്തിക്കുന്ന ഗണേഷ് ഗോപാൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സജിത്ത് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സജി ഗോപിനാഥ് അനുശോചന പ്രേമേയം അവതരിപ്പിച്ചു.
ഫാ: ഫിലിപ്പ് കുട്ടി തൈയിൽ, ഫാ: സിറിയക് ചിറ്റുകളം, മിനിമോൾ വി.റ്റി, ജെസ്സി പി സിറിയക്ക് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അനിൽ എം.പി റിപ്പോർട്ട് അവതരിപ്പിച്ചു. കുര്യൻ തോമസ് സ്വാഗതവും, സാബു എൻ.പി നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും കായിക മത്സരങ്ങളും നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |