
പാരീസ് – ലൂവ്റ് മ്യൂസിയത്തിലെ ‘മോണലിസ’ പെയിന്റിംഗിലേക്ക് കാലാവസ്ഥാ പ്രവര്‍ത്തകര്‍ സൂപ്പ് എറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, ക്ഷുഭിതരായ കര്‍ഷകര്‍ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പാരീസിന് ചുറ്റും സുരക്ഷാ സേനയെ വന്‍തോതില്‍ വിന്യസിക്കാന്‍ ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
തങ്ങളുടെ ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട പ്രതിഫലം, ചുവപ്പുനാട ഇല്ലാതാക്കല്‍, വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്നുള്ള സംരക്ഷണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഫ്രഞ്ച് കര്‍ഷകര്‍. ഞായറാഴ്ച വൈകുന്നേരം നടന്ന അടിയന്തര യോഗത്തിന് ശേഷം സംസാരിച്ച ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍, പാരീസ് മേഖലയില്‍ 15,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
കര്‍ഷകരുടെ ഒരു വാഹനവ്യൂഹവും തലസ്ഥാനത്തേക്ക് പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. ട്രാക്ടറുകളുടെ വാഹനവ്യൂഹങ്ങളെ ഹെലികോപ്റ്ററുകള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാരീസിലേക്ക് പോകുന്ന എട്ട് ഹൈവേകളും തിങ്കളാഴ്ച ഉച്ച മുതല്‍ തടയുമെന്ന് ഡാര്‍മാനിന്‍ പറഞ്ഞു, ഉപരോധങ്ങള്‍ ‘പ്രതീക്ഷിക്കാന്‍’ കാര്‍, ട്രക്ക് ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു.
പ്രതിഷേധം ആരംഭിച്ച ലോട്ട്എറ്റ്ഗാരോണ് മേഖലയിലെ റൂറല്‍ കോര്‍ഡിനേഷന്‍ യൂണിയനിലെ കര്‍ഷകര്‍, തിങ്കളാഴ്ച തങ്ങളുടെ ട്രാക്ടറുകളില്‍ റുങ്കിസ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
