
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- ഫെബ്രുവരി 20 മുതല്‍ 21 വരെ ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് സംഘടിപ്പിക്കുന്ന സൗദി മീഡിയ ഫോറത്തിന്റെ മൂന്നാം എഡിഷനില്‍ ക്രിയാത്മക പങ്കാളിയായി റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രഡീഷണല്‍ ആര്‍ട്സ് ചേര്‍ന്നതായി സൗദി മീഡിയ ഫോറം അറിയിച്ചു. ഫ്യൂച്ചര്‍ ഓഫ് മീഡിയ എക്സിബിഷന് ‘ഫോമെക്സ്’, ഫെബ്രുവരി 19 മുതല്‍ 20 വരെ നടക്കും.
രാജ്യത്ത് പരമ്പരാഗത കലകളെ പരിചയപ്പെടുത്തുന്നതിലും അവയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിലും സമൂഹത്തില്‍ അവയുടെ പദവി ഉയര്‍ത്തുന്നതിലും അവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പങ്കാളിത്തം.
പരമ്പരാഗത കലകളെ സമ്പന്നമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പരമ്പരാഗത കലാരംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, പരിശീലിപ്പിക്കുക, അവരുടെ അഭിലാഷങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസ പരിപാടികള്‍ നല്‍കുക എന്നിവയാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രഡീഷണല്‍ ആര്‍ട്സ് മുന്നോട്ടുവെക്കുന്ന ലക്ഷ്യം.