

രാജ്യത്തെ ഏറ്റവും ചൂട് കോട്ടയത്തും കണ്ണൂരിലും ; 35.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ ചൂട് ; ചൊവ്വ മുതല്‍ മഴ സാധ്യത
സ്വന്തം ലേഖകൻ
കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനിടെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ രാജ്യത്തെ രണ്ടു പ്രദേശങ്ങളും കേരളത്തില്‍. കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് സമതല പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.
ഇരു ജില്ലകളിലും 35.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ ചൂട്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഏറ്റവും കുടുതല്‍ ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തായിരുന്നു.36.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും ചൂട് കൂടുതല്‍ രേഖപ്പെടുത്താനാണ് സാധ്യത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ദക്ഷിണേന്ത്യയില്‍ ശൈത്യാകാലം അവസാനിച്ച് ചൂട് അടുത്തവാരം മുതല്‍ തുടങ്ങുമെന്നാണ് ചില കാലാവസ്ഥാ മോഡലുകള്‍ കാണിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു. വടക്കന്‍, മധ്യ കേരളത്തില്‍ അടുത്തയാഴ്ച സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തും. മധ്യ, വടക്കന്‍ തമിഴ്നാട്, തെക്കുകിഴക്കന്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ചൂട് കൂടി തന്നെ തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]