
എറണാകുളം: ഗവര്‍ണറുടെ സുരക്ഷക്കായി കേന്ദ്ര സേന വന്നതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന് രംഗത്ത്.സി ആർ പി എഫ് ആര്‍എസ്എസുകാർക്ക് സംരക്ഷണം നൽകാനെന്ന പരാമർശം ഖേദകരവും, വസ്തുതാ വിരുദ്ധവുമാണ്.സി ആർ പി എഫ് രാജ്യത്തിന് അഭിമാനമാണ്.പിണറായിയുടെ വാർത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനകരമാണ്.പിണറായി ഏറെ മലയാളികളും ഭാഗമായ സി ആർ പി എഫിന്റെ മനോവീര്യം തകർക്കുന്നു.മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണം.സർക്കാരിന്റെ പല ഇടപെടലുകൾക്കും ഗവർണർ തടസ്സമായി, അതാണ് സർക്കാരിന്റെ പ്രശ്നം.സംസ്ഥാന പോലീസിന് വീഴ്ച പറ്റിയതു കൊണ്ടാണ് ഗവർണറുടെ സുരക്ഷക്ക് കേന്ദ്രസേന വന്നത്.ഗവർണറുടെ റൂട്ട് ചോർച്ച അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്?.മാവോയിസ്റ്റുകളേയും തീവ്രവാദികളെയും നേരിടുന്ന സി ആർ പി എഫിനെ ആര്‍എസ്എസുമായി കൂട്ടിക്കെട്ടിയത് ലജ്ജാകരമാണ്.മോദിയോടുള്ള അന്ധമായ എതിർപ്പ് കാരണം സേനയെ അപമാനിക്കരുത്.ഗവർണർക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു
ഗവർണ്ണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയതോടെ ഗവർണ്ണർക്കെതിരായ രാഷ്ട്രീയപോര് കടുപ്പിക്കാനാണ് സിപിഎം നീക്കം. സിആർപിഎഫ് ഇറങ്ങിയതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടരിയോട് റിപ്പോർട്ട് തേടിയതിനെയും സംശയത്തോടെ സംസ്ഥാന സർക്കാർ കാണുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്റെ കൂടുതൽ ഇടപെടൽ ഉണ്ടാകുമോ എന്നും സർക്കാർ സംശയിക്കുന്നു.
Last Updated Jan 28, 2024, 1:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]