
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഗവർണർ സർക്കാരിനെതിരെ പട നയിക്കുകയാണെന്ന് തോമസ് ഐസക് കുറ്റുപ്പെടിത്തി. ഗവർണർ കുത്തിയിരുന്ന് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പരിഹാസ്യമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സിആർപിഎഫ് വന്നാലും പ്രതിഷേധിക്കുമെന്നും ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യം രാഷ്ട്രീയമായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം നിലമേലിൽ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ് ഗവർണർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. സർവകലാശാലകൾ കാവിത്കരിക്കുന്നു എന്നാരോപിച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുന്നത്.
Read Also :
എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് രണ്ടു മണിക്കൂറോളം ഗവർണർ റോഡിൽ പ്രതിഷേധിച്ചതിനും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ആശയവിനിമയം നടത്തിയതിനും പിന്നാലെയാണ് കേന്ദ്രതീരുമാനം. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ സി.ആർ.പി.എസ് സായുധ സേന ഗവർണറുടെ സുരക്ഷ ഏറ്റെടുത്തിരുന്നു.
Story Highlights: Thomas Isaac against Governor Arif Mohammad Khan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]