
ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും സംഘർഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും വെടിവെപ്പ് ഉണ്ടായി. സംഘർഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ മണിപ്പൂര്‍ കലാപത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. 9 മാസമായി തുടങ്ങിയ മണിപ്പൂരിലെ കലാപം നേരിടാൻ ഇനിയും സാധിച്ചിട്ടില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നത് അപമാനകരമെന്നും ഖർഗെ കുറ്റപ്പെടുത്തി. ജനപ്രതിനിധികളെ തീവ്ര സായുധ മെയ്ത്തെയ് സംഘം മർദ്ദിച്ച സംഭവവും ഖർഗെ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. തീവ്ര സംഘമായ അരാംഭായ് തെങ്കോല്‍ കോണ്‍ഗ്രസ് – ബിജെപി എംഎല്‍എമാരെ മർദ്ദിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]