

മതമൈത്രിക്ക് മാതൃകയായി പള്ളി പെരുനാൾ പ്രദക്ഷിണത്തിന് എസ് എൻ ഡി പി സ്വീകരണം ഒരുക്കി: മതങ്ങൾക്ക് മാതൃക കാണിച്ച സംഭവം കുമരകത്ത്:
സ്വന്തം ലേഖകൻ
കുമരകം : മതമൈത്രിക്ക് മാതൃകയായി പള്ളി പ്രദക്ഷിണത്തിന് എസ് എൻ ഡി പി പ്രവർത്തകർ സ്വീകരണം നൽകി. കുമരകത്താണ് ലോകത്തിലെ മതമൈത്രിക്ക് മാതൃകയായ സംഭവം.
കുമരകം നവ നസ്രത്ത് തിരുക്കുടുംബ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിന് എസ്.എൻ.ഡി.പി ശാഖാ യോഗം 155(കുമരകം പടിഞ്ഞാറ്) ൻ്റെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി.
ദീപ പ്രഭയൊരുക്കിയാണ് പ്രവർത്തകൾ പ്രദക്ഷണത്തിനെ വരവേറ്റത്ത് . ശാഖായോഗം പ്രസിഡൻ്റ് എസ്.ഡി.പ്രസാദ്, വൈസ് പ്രസിഡൻ്റ് ആർ.കുഞ്ഞമാേൻ, സെക്രട്ടറി കെ.കെ. ജോഷിമോൻ തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. ഹൃദ്യമായ വവേൽപ്പ് നൽകിയ ശാഖായോഗം പ്രവർത്തകർക്ക് റവ. ഫാദർ സിറിയിക്ക് വലിയപറമ്പിൽ നന്ദി രേഖപ്പെടുത്തി.
സാധാരണയായി ഒരു മതവിഭാഗം നടത്തുന്ന ആത്മീയ പരിപാടികളിൽ മറ്റു മതങ്ങൾ ഇടപെടില്ല. കുമരകത്ത് എസ് എൻ ഡി പി കാട്ടിയ മതമൈത്രി ഒരു വലിയ സന്ദേശമാണ് നല്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |