
അഹമ്മദാബാദ് : ഗുജറാത്തിൽ സൈബർ പൊലീസ് ഉദ്യോഗസ്ഥർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് നടത്തിയ തട്ടിപ്പ് പുറത്ത്. മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകൾ തിരികെ കിട്ടാൻ കൈക്കൂലി ആവശ്യപ്പെടുന്നതാണ് രീതി. കേരളത്തിൽ താമസമാക്കിയ ഒരാളുടെ പരാതിയിൽ മൂന്നു പോലീസുകാർക്ക് എതിരെ കേസ് എടുത്തു. വിവിധ ബാങ്കുകളിലായി മൂന്നൂറോളം അക്കൗണ്ടുകളാണ് പ്രതികൾ മരവിപ്പിച്ചത്. ഇഡിയിൽ നിന്ന് രഹസ്യ വിവരം കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആളുകളിൽ നിന്ന് പണം തട്ടിയത്.
മരവിപ്പിച്ച പാട്ടുകൾ സാധാരണ നിലയിലാക്കാൻ 25 ലക്ഷം രൂപ വരെയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ രണ്ട് ഇൻസ്പെകടർമാരും ഒരു എഎസ്ഐയുമാണ് പ്രതികൾ. പ്രതികളുടെ ഭീഷണി നേരിടേണ്ടി വന്ന കാർത്തിക് ബന്ധാരി എന്നയാളാണ് ഐജിക്ക് പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യാപക തട്ടിപ്പ് പുറത്തായത്.പരാതിക്കാരൻ കേരളത്തിലാണ് താമസമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Last Updated Jan 27, 2024, 10:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]