
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലഖ്നോ – ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ ഒരുമിച്ച് മത്സരിക്കാൻ ധാരണ.
ഇതനുസരിച്ച് ഇരു പാർട്ടി നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയിൽ കോൺഗ്രസ് 11 സീറ്റിൽ മത്സരിക്കുമെന്ന് എസ്.പി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അറിയിച്ചു. ‘കോൺഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളിൽ മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഇത്തരം സമവാക്യങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങൾ ചരിത്രം മാറ്റിമറിക്കുമെന്നാ’ണ് അഖിലേഷ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.
എസ്.പിയുടെ കൂടെയുള്ള ആർ.എൽ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ച അഖിലേഷ് യാദവ് നേരത്തേ പൂർത്തിയാക്കിയിരുന്നു. എന്നാൽ, കോൺഗ്രസുമായുള്ള ചർച്ച ഏറെ കീറാമുട്ടിയായെങ്കിലും അവസാനം ഇരുകൂട്ടർക്കും യോജിച്ച തീരുമാനത്തിൽ എത്താൻ സാധിക്കുകയായിരുന്നു. ഏഴ് സീറ്റുകളിലാണ് ആർ.എൽ.ഡി മത്സരിക്കുക. യു.പിയിൽ 80 ലോക്സഭ സീറ്റുകളാണുള്ളത്. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.പിക്ക് അഞ്ചും കോൺഗ്രസിന് രണ്ടും സീറ്റുകളിലാണ് യു.പിയിൽ വിജയം കാണാനായത്. ആർ.എൽ.ഡിക്ക് ഒരു സീറ്റ് പോലും സാമ്പാദ്യമുണ്ടായിരുന്നില്ല. ഇത്തവണ യു.പിയിൽ നല്ലൊരു മാർജിനിൽ സീറ്റ് നേടി ഇന്ത്യാ മുന്നണിയുടെ ശക്തി തെളിയിക്കാനാണ് എസ്.പി, കോൺഗ്രസ്, ആർ.എൽ.ഡി സഖ്യത്തിന്റെ നീക്കം.