
കാസര്‍കോട്: എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിനെതിരെ, നിലമേലില്‍ റോഡരികിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന് രംഗത്ത്.ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം.ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു.ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമം.കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാം.വേണ്ട മുൻകരുതൽ എടുത്തില്ല.ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.വിയോജിക്കുന്നവരെ കായികമായി ആക്രമിച്ചു ഇല്ലാതാക്കാനുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴും ഇത് തന്നെയാണ് ചെയ്തതെന്നും അദ്ദേഹംകുറ്റപ്പെടുത്തി..മുഖ്യമന്ത്രി കുട്ടികുരങ്ങന്മാരായ എസ് എഫ് ഐ ക്കാരെക്കൊണ്ട് സമരം ചെയ്യിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ആരോപിച്ചു. ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു
Last Updated Jan 27, 2024, 12:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]