
പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യയിലെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു.
പുതുക്കിയ സമയക്രമം പ്രകാരം ശ്രീംഗാർ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം. ലൈവ് മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
Read Also :
ഭോഗ് ആരതി ഉച്ചയ്ക്കും വൈകിട്ടത്തെ ആരതി രാത്രി 7.30നുമാകും നടക്കുക. ഭോഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിനും നടക്കും. രാത്രി പത്തിന് ശയൻ ആരതിയോടെ ഒരു ദിവസത്തെ പൂജകൾക്ക് സമാപനമാകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തലാണ് പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ അയോദ്ധ്യയിൽ നടന്നത്.
Story Highlights: Ayodhya Ram Mandir darshan timing Extended
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]