

കാട്ടാനയെ കണ്ട് ചിന്നംവിളിച്ച് നിലത്തുകുത്തി ; രോഷം തീര്‍ത്ത നാട്ടാനയ്ക്ക് കൊമ്പ് നഷ്ടമായി ; ആനയുടെ കൊമ്പ് ഊരി നിലത്ത് വീണു
സ്വന്തം ലേഖകൻ
ഗുഡല്ലൂര്‍: കാട്ടാനയെ കണ്ട രോഷം തീര്‍ത്ത നാട്ടാനയ്ക്ക് കൊമ്പ് നഷ്ടമായി. മുതുമല കടുവ സങ്കേതത്തിലെ ആനപ്പന്തിയില്‍ വിശ്രമജീവിതം നയിക്കുന്ന അറുപത് വയസ്സുള്ള നാട്ടാനയ്ക്കാണ് കൊമ്പ് നഷ്ടമായത്.
കാട്ടാനയെ കണ്ടപ്പോള്‍ ചിന്നം വിളിച്ച് നിലത്ത് കുത്തിയിറക്കിപ്പോള് മുതുമലയെന്ന ഈ ആനയുടെ കൊമ്പ് ഊരി നിലത്ത് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ ആനയെ സമീപത്തുള്ള മരത്തിലായിരുന്നു തളച്ചിരുന്നത്. പ്രായമേറിയതിനാല്‍ മറ്റ് ജോലികളൊന്നും ചെയ്യാനായി ഈ ആനയെ ഉപയോഗപ്പെടുത്താറില്ലായിരുന്നു. ആനപ്പന്തിക്ക് സമീപം കാട്ടാനകള്‍ സാധാരണയായി എത്താറുണ്ട്. ഇവ കാട്ടാനകളോട് സൗഹൃദമുണ്ടാക്കുന്നതും, അതുപോലെ ഏറ്റുമുട്ടന്നതും സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്.
പതിമൂന്ന് വയസ്സുള്ള കൊമ്പനാണ് വനത്തില്‍ നിന്നെത്തിയത്. ഇതിനെ കണ്ടാണ് നാട്ടാനയ്ക്ക് കലിയിളകിയത്. ഈ ആന ദേഷ്യം വന്നാല്‍ കൊമ്പ് നിലത്ത് കുത്തിയിറക്കുന്നത് സാധാരണയായി സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ആന പ്രായമായത് കൊണ്ട് ഇത്തവണ കുത്തിയിറക്കിയപ്പോള്‍ കൊമ്പ് ഊരിപ്പോവുകയായിരുന്നു.
ആന ഉറക്കെ ചിന്നം വിളിക്കുന്നത് കേട്ട് പാപ്പാന്മാരെത്തിയപ്പോഴാണ് കാട്ടാനയെ കണ്ടത്. തുടര്‍ന്നാണ് ഈ നാട്ടാനയെ ശാന്തനാക്കിയത്. പക്ഷേ വലതുഭാഗത്തുള്ള കൊമ്പ് അപ്പോഴേക്കും ഊരി വീണിരുന്നു. കടുത്ത ദേഷ്യം വരുമ്പോഴാണ് കൊമ്പ് ഈ ആന നിലത്ത് കുത്താറുള്ളത്. അതേസമയം ഊരിപ്പോയ ഇടത്ത് ഇനി കൊമ്ബ് മുളയ്ക്കാനും സാധ്യതയില്ല.
അതേസമയം നെല്ലാക്കോട്ട ടൗണിലിറങ്ങിയ കാട്ടാന നാട്ടുകര്‍ക്ക് വലിയ തലവേദനായി മാറി. പതിനഞ്ച് മിനുട്ടോളം ഇവ യാത്രക്കാരെ അടക്കം ഭീതിയിലാഴ്ത്തി. ടൗണില്‍ ഇറങ്ങിയ കാട്ടാന വനംവകുപ്പിന്റെ വാഹനത്തിന് നേരെ ചീറിയടുക്കുകയും ചെയ്തു.
ആനയെ കണ്ട് വാഹനം പിന്നോട്ടെടുത്തത് കൊണ്ട മാത്രമാണ് വലിയ അപകടം ഒഴിവായത്. നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് പിക്കപ്പ് വാഹനത്തെ ആക്രമിക്കാതെ പിന്തിരിഞ്ഞത്. ബൈക്ക് അടക്കം ആന തട്ടി മറിക്കുകയും ചെയ്തു. പിന്നീട് ഈ ആന കാട്ടിലേക്ക്കയറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]