
കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനോട് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഒബ്രിയാനെ വിദേശിയെന്ന് വിളിച്ചതിലാണ് ക്ഷമാപണം. വിദേശിയെന്ന വാക്ക് ഒബ്രിയാനെതിരെ അശ്രദ്ധമായി ഉപയോഗിച്ചതില്‍ താന്‍ ക്ഷമ ചോദിക്കുകയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി എക്സില്‍ കുറിച്ചു.
വ്യാഴാഴ്ച സിലുഗുരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ആധിര്‍ രഞ്ജന്‍ ചൗധരി വിവാദ പ്രസ്താവന നടത്തിയത്. ഡെറിക് ഒബ്രിയാന് ഒരു വിദേശിയാണ്, അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയാം, അദ്ദേഹത്തോട് ചോദിക്കു എന്നായിരുന്നു ചൗധരിയുടെ പ്രസ്താവന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പശ്ചിമബംഗാളില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ വഴിമുട്ടാനുള്ള കാരണം അധീര്‍ രഞ്ജന്‍ ചൗധരിയാണെന്ന് ഡെറിക് ഒബ്രിയാന് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് അധീര്‍ രഞ്ജന്‍ ചൗധരി ജോലിയെടുക്കുന്നതെന്നും തൃണമൂല്‍ നേതാവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരി ഡെറിക് ഒബ്രിയാനെതിരെ വിമര്‍ശം ശക്തമാക്കിയത്.