
കല്‍പ്പറ്റ: വയനാട് വൈത്തിരിക്കടുത്ത പൊഴുതനയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പിടിയില്‍. പൊഴുതന അച്ചൂര് സ്വദേശി രാജശേഖരന് (58) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി. രാജശേഖരന് ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഇരയും കുടുംബവും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
നാല് മാസം മുമ്പാണ് വയനാട്ടില്‍ ഇതരസംസ്ഥാനക്കാരായ ഈ കുടുംബം തൊഴിലിനായി എത്തിയത്. ഭാഷ വശമില്ലാതിരുന്നതും ബന്ധുക്കളോ സുഹൃത്തുക്കളോ വയനാട്ടിലില്ലാത്തതും മുതലെടുത്താണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ചൈല്‍ഡ് ലൈന്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരെത്തെയും സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വൈത്തിരി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം കണ്ണൂരിലും ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഫൈസൽ ലൈംഗിക ചൂഷണക്കിന് ഇരയാക്കാൻ ശ്രമിച്ചത്. മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം. ഫൈസലിന്റെ പെരുമാറ്റത്തിൽ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.
Last Updated Jan 26, 2024, 3:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]