
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അജ്മാൻ- യു.എ.ഇ കെ.എം.സി.സി തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റി സ്നേഹവസന്തം കുടുംബ സംഗമം സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിലെ ജില്ലാ, മണ്ഡലം ഭാരവാഹികൾ കുടുംബ സമേതം പങ്കെടുത്തത് സ്നേഹവസന്തത്തെ മനോഹര ദിനമാക്കി മാറ്റി.
പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ ജനറൽ സെക്രട്ടറി ജമാൽ മനയത്ത് സ്വാഗതവും ട്രഷറർ അബു പുന്നയൂർ നന്ദിയും പറഞ്ഞു. സീനിയർ നേതാക്കളായ അഹമ്മദ് സുലൈമാൻ ഹാജി, റസാഖ് ഒരുമനയൂർ, സലാം വലപ്പാട് തുടങ്ങിയവർ ആശംസകൾ നേർന്നു. പുതിയ ഭാരവാഹികളായ അജ്മാൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഫൈസൽ കരീം, അബുദാബി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കോയ, ഉമ്മുൽ ഖുവൈൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അസ്കർ അലി തിരുവത്ര, ഷാർജ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ഷാനവാസ് കെ.എസ് എന്നിവരെ നിസാർ തളങ്കര ആദരിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ നിസാർ തളങ്കരയെ ഹാരാർപ്പണം നടത്തി. വിവിധ മത്സരങ്ങൾക്ക് പ്രോഗ്രാം ജനറൽ കൺവീനർ മുഹമ്മദ് വെട്ടുകാട്, കോഡിനേഷൻ ഭാരവാഹികളായ ബാദുഷ അണ്ടത്തോട്, റഷീദ് നാട്ടിക, അഷ്റഫ് കിള്ളിമംഗലം, റസാഖ് മാഞ്ചേരി വിവിധ ജില്ലാ ഭാരവാഹികളായ അബ്ദുൽ കാദർ ചക്കനാത്ത്, അൻവർ പെരിഞ്ഞനം, ഷാഹുൽ കരുവന്തല, നസ്രുദ്ദീൻ, ജമാലുദ്ദീൻ പി.വി, ഗഫൂർ പട്ടിക്കര, നസീർ ഇബ്രാഹിം, മുസ്തഫ വടുതല, അബു താഹിർ, ബഷീർ സൈദ് തുടങ്ങിയവർ നേതൃത്വം നൽകി. എമിറേറ്റ്സ് അടിസ്ഥാനത്തിൽ നടത്തിയ വാശിയേറിയ വടംവലി മത്സരത്തിൽ അബുദാബി തൃശൂർ ജില്ലാ കെ.എം.സി.സിയും ഷാർജ തൃശൂർ ജില്ലാ കെ.എം.സി.സിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ഡ്രോയിംഗ് മത്സരത്തിൽ അജ് വ ഹർഷദ്, മൻഹ ഷമീർ എന്നിവർ ആദ്യ സ്ഥാനങ്ങൾ നേടി. കളറിംഗ് മത്സരത്തിൽ മുസഫറും, എ.എച്ച് ഷിഫയും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. സ്പൂൺ റേസിൽ മുഹമ്മദ് നഈം, അഫ്രാസ് (ബോയ്സ്), ഇഷ്ഫാസ്, ഇഫ്റാ (ഗേൾസ്), അംറ, റുബീന (ലേഡീസ്), അബ്ദുൽ ഖാദർ, ഹാഷിം (ജെന്റ്സ്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.
മൈലാഞ്ചി മൊഞ്ചിൽ അഹ്സനയും റുക്സാനയും ആദ്യ സ്ഥാനങ്ങളുടെ അവകാശികളായി. മ്യൂസിക്കൽ ചെയറിൽ സ്ഥാനമുറപ്പിച്ചവർ ആസിഫ്, അസീം (കുട്ടികൾ), ഹിഷാന, ഷംന (സ്ത്രീകൾ) എന്നിവരാണ്. പ്രചാരണം, രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾക്കു നുഫൈൽ പുത്തൻചിറ, ഷകീർ കുന്നിക്കൽ, ജംഷീർ പാടൂർ, സിദ്ധിക്ക് ഇബ്രാഹിം എന്നിവർ മേൽനോട്ടം വഹിച്ചു. സൗഹൃദം പുതുക്കാനും, വിവിധ എമിറേറ്റുകളിലെ ഭാരവാഹികൾ തമ്മിൽ പരസ്പരം കണ്ടുമുട്ടാനും ചർച്ചകൾ നടത്താനും കഴിഞ്ഞ പരിപാടി എല്ലാവർക്കും നവ്യാനുഭവമായി.