
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയില്‍ വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നഴ്സ് അപകടനില തരണം ചെയ്തു.
ഫൈസലിയയിലെ ഇര്ഫാന് ആശുപത്രിയിലെ മൂന്ന് നഴ്സുമാര്‍ക്കാണ് കഴിഞ്ഞ ദിവസം വാഹനമിടിച്ച് പരിക്കേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന കണ്ണൂര്‍ സ്വദേശിനി സിനി അപകടനില തരണം ചെയ്തതായി ആശുപത്രിയിലെ മറ്റു നഴ്സുമാര്‍ അറിയിച്ചു.
സിനിക്കു പുറമെ, സഹവര്ത്തകരായ മെറിന്, ആശ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ബുധനാഴ്ച അര്‍ധ രാത്രിയോടെ ഫൈസലിയയിലായിരുന്നു അപകടം. ജോലിക്കു ശേഷം ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഇവരെ വാഹനമിടിച്ചത്.