
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ 2024 ജനുവരി 29-ന് C3 എയർക്രോസ് മിഡ്-സൈസ് എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ കാർ ഓട്ടോമാറ്റിക് ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പിലോ 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം.
C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് രണ്ട് വേരിയന്റുകളിൽ ലഭിക്കും. മാക്സ്, പ്ലസ് എന്നിവ. ഫീച്ചറുകളുടെ കാര്യത്തിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, സെൻസറുകളുള്ള റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയാണ് എസ്യുവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ, യുഎസ്ബി ചാർജിംഗ്, റിയർ വൈപ്പർ, വാഷർ തുടങ്ങിയവ 7 സീറ്റർ എസ്യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു.
16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളിലാണ് ഈ എസ്യുവി സഞ്ചരിക്കുന്നത്. ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഡോർ ആംറെസ്റ്റുകൾക്കുള്ള ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകൾ, 5-സീറ്ററിലുള്ള കപ്പ് ഹോൾഡറുകളുള്ള പിൻ സെന്റർ ആംറെസ്റ്റ്, ആറ് സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
1.2 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സിട്രോൺ C3 എയർക്രോസിന് കരുത്ത് പകരുന്നത്. ഇത് മാനുവൽ ഗിയർ സെലക്ടർ മോഡിനൊപ്പം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിക്കും. 109 ബിഎച്ച്പിയും 205 എൻഎം ടോർക്കും വികസിപ്പിക്കുന്നതിനാണ് ഈ എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്. പവർ കണക്കുകൾ മാനുവൽ എസ്യുവിക്ക് സമാനമാണെങ്കിലും, ടോർക്ക് 190Nm ൽ നിന്ന് 205Nm ആയി വർദ്ധിപ്പിച്ചു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, വിഡബ്ല്യു ടൈഗൺ, സ്കോഡ കുഷാക്ക്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയ്ക്ക് താങ്ങാനാവുന്ന ബദലായി സിട്രോൺ സി3 എയർക്രോസ് എടി വരും. മാനുവൽ പതിപ്പുകളേക്കാൾ എസ്യുവിക്ക് ഏകദേശം ഒരുലക്ഷം രൂപ വിലവരും.
Last Updated Jan 26, 2024, 9:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]