
തിരുവനന്തപുരം- രാജ്ഭവന് പ്രവര്‍ത്തിക്കുന്നത് ആര്. എസ്. എസ് നിര്ദേശപ്രകാരമമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്താനാണ് കൂടുതല്‍ സമയവും ഗവര്‍ണര്‍ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വളരെക്കുറച്ചാണ് ഗവര്‍ണര്‍ പ്രതിപാദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വിശദമാക്കി. ഒരു സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തെ തകര്ത്താന് ശ്രമിക്കുന്ന ആളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു.
പ്രശസ്ത ചരിത്രകാരന് ഇര്ഫാന് ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. സുപ്രിം കോടതി മുന്‍ ജഡ്ജി രോഹിന്ടന് നരിമാനും അച്ഛന് ഫാലി എസ്. നരിമാനുമെതിരെ ഗവര്‍ണര്‍ അധിക്ഷേപം ചൊരിഞ്ഞതും കണ്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും ഒരു മലയാളിക്ക് ഗവര്‍ണറോട് മിണ്ടാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണറുടെ കുറെ നാളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഇടപഴകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
